മൂന്നുദിവസത്തെ വിശ്രമത്തിനു ശേഷം സ്വർണം മേലേക്ക്; പവന് 160 രൂപ കൂടി
Wednesday, August 28, 2024 12:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ഉയർന്ന് സ്വർണവില. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,720 രൂപയിലും ഗ്രാമിന് 6,715 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,555 രൂപയാണ്.
രണ്ടുദിവസത്തെ 400 രൂപയുടെ ഇടിവിനു ശേഷം ശനിയാഴ്ച സ്വര്‍ണവില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടിയിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്ച വരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4,500 രൂപയോളമാണ് താഴ്ന്നത്.
പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2,900 രൂപ വര്‍ധിച്ച ശേഷമാണ് വീണ്ടും താഴ്ന്നത്.
അതേസമയം, വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.