സ്കൂളിൽ നിന്ന് മുങ്ങിയ വിദ്യാർഥികൾ തിരികെയെത്തി
Tuesday, August 27, 2024 10:12 PM IST
തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് വിദ്യാർഥികളും തിരികെയെത്തി. ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറിയിരുന്നില്ല.
12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി എത്തിയ വിദ്യാർഥികളെയാണ് കാണാതായത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് പോലീസ് അന്വേഷണം നടത്തുന്നതിനിടെ വിദ്യാർഥികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.