മൂന്നാംദിനവും അനക്കമില്ല; സ്വർണവില മാറ്റമില്ലാതെ തുടരുന്നു
Tuesday, August 27, 2024 11:37 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വർണവില. ഒരു പവന് സ്വര്‍ണത്തിന് 53,560 രൂപയിലും ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയാണ്.
രണ്ടുദിവസത്തെ 400 രൂപയുടെ ഇടിവിനു ശേഷം ശനിയാഴ്ച സ്വര്‍ണവില പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടിയിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റമില്ലാതെ തുടരുന്നത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4,500 രൂപയോളമാണ് താഴ്ന്നത്.
പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2,900 രൂപ വര്‍ധിച്ച ശേഷമാണ് വീണ്ടും താഴ്ന്നത്.
അതേസമയം, വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.