ഹരിയാനയില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും: മനോഹര്‍ ലാല്‍ ഖട്ടാര്‍
Monday, August 26, 2024 7:09 PM IST
ന്യൂഡല്‍ഹി: ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ സഖ്യകക്ഷിയായ ജെജെപിയുടെ നേതാവ് ദുഷ്യന്ത് ചൗട്ടാലയ്ക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ചൗട്ടാലയേയും ജെജെപിയേയും എന്‍ഡിഎയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും അവരുമായി സഖ്യം രൂപികരിക്കാന്‍ ഉദ്ദേശമില്ലെന്നും ഖട്ടാര്‍ പറഞ്ഞു.
ബിജെപിയുമായി ഇനി സഖ്യത്തിനില്ലെന്ന് ദുഷ്യന്ത് ചൗട്ടാല പ്രതികരിച്ചിരുന്നു. കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപീകരണത്തില്‍ തങ്ങള്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നെന്നും ഇത്തവണയും ആര്‍ക്കും ജെജെപിയെ അവഗണിക്കാനാവില്ലെന്നും ചൗട്ടാല പറഞ്ഞു.