തി​രു​വ​ന​ന്ത​പു​രം: ന​ടി ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ അ​ല​ൻ​സി​യ​ർ. താ​ൻ തെ​റ്റ് ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും തെ​റ്റു​കാ​ര​നാ​ണെ​ങ്കി​ൽ കോ​ട​തി വി​ധി​ക്ക​ട്ടെ​യെ​ന്നും നി​യ​മ​ന​ട​പ​ടി നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018ൽ ​ആ​ഭാ​സം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ വ​ച്ച് അ​ല​ൻ​സി​യ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ദി​വ്യ ഗോ​പി​നാ​ഥി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ക്കാ​ര്യം ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ല​ൻ​സി​യ​ർ ക്ഷ​മ പ​റ​ഞ്ഞ​ല്ലോ എ​ന്നാ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു​വി​ല്‍ നി​ന്ന് മ​റു​പ​ടി ല​ഭി​ച്ച​ത്.

അ​ല​ന്‍​സി​യ​റി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​യി​ല്‍ താ​ര​സം​ഘ​ട​ന അ​മ്മ ഇ​തു​വ​രെ ന​ട​പ​ടി എ​ടു​ത്തി​ല്ല. പി​ന്നീ​ട് ത​നി​ക്ക് സി​നി​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞെ​ന്നും ദി​വ്യ പ​റ​ഞ്ഞു.