തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. മ​ഴ മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഇ​ന്നും ചൊ​വ്വാ​ഴ്ച​യും യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ല്‍ അ​തി തീ​വ്ര​ന്യൂ​ന​മ​ര്‍​ദം കി​ഴ​ക്ക​ന്‍ രാ​ജ​സ്ഥാ​ന് മു​ക​ളി​ല്‍ സ്ഥി​തി​ചെ​യ്യു​ക​യാ​ണ്.

ന്യൂ​ന​മ​ര്‍​ദം തെ​ക്ക​ന്‍ രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത് മേ​ഖ​ല​യി​ലേ​ക്ക് സ​ഞ്ച​രി​ച്ച് വ്യാ​ഴാ​ഴ്ച​യോ​ടെ സൗ​രാ​ഷ്ട്ര ക​ച്ച് തീ​ര​ത്തി​നു സ​മീ​പം വ​ട​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ര്‍​ദം പ​ശ്ചി​മ ബം​ഗാ​ളി​ന് മു​ക​ളി​ലും സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ വ​ട​ക്ക​ൻ കേ​ര​ള തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം വ​രെ ന്യൂ​ന​മ​ർ​ദ പാ​ത്തി സ്ഥി​തി ചെ​യ്യു​ന്നു​മു​ണ്ടെ​ന്നും 29ന് ​മ​ധ്യ കി​ഴ​ക്ക​ൻ, വ​ട​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യൊ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.