കൊ​ച്ചി: സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ടെ അ​മ്മ ഓ​ഫീ​സി​നു മു​ന്നി​ൽ റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധം. ലോ ​കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

"അ​ച്ഛ​നി​ല്ലാ​ത്ത അ​മ്മ​യ്ക്ക്’ എ​ന്നാ​ണ് റീ​ത്തി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ അ​മ്മ​യു​ടെ ഓ​ഫീ​സി​ന് തീ ​ക​ത്തു​മ്പോ​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടു​ന്ന അം​ഗ​ങ്ങ​ളു​ടെ കാ​ർ​ട്ടൂ​ണും റീ​ത്തി​നൊ​പ്പം വ​ച്ചി​ട്ടു​ണ്ട്. റീ​ത്ത് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ എ​ടു​ത്തു മാ​റ്റി.

ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി അ​മ്മ​യു​ടെ ഓ​ഫീ​സ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.