ആലപ്പുഴയിൽ നവ വധു ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ
Monday, August 26, 2024 12:49 AM IST
ആലപ്പുഴ: നവ വധുവിനെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആസിയ (22) ആണ് മരിച്ചത്. ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു ആസിയ. ആഴ്ചയിൽ ഒരിക്കൽ മാത്രമായിരുന്നു ഇർ ഭർതൃ വീട്ടിൽ എത്തിയിരുന്നത്. ഭർത്താവ് മുനീർ വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിലെ ജോലിക്കാരനാണ്.