അലൻസിയർ മോശമായി പെരുമാറി; അമ്മ നടപടിയെടുത്തില്ല: ദിവ്യ ഗോപിനാഥ്
Sunday, August 25, 2024 6:12 PM IST
തിരുവനന്തപുരം: അലൻസിയർക്കെതിരെ അമ്മയിൽ പരാതി നൽകിയിട്ട് ഒരു നടപടിയും ഉണ്ടായില്ലെന്ന് നടി ദിവ്യ ഗോപിനാഥ്. 2018ൽ ആഭാസം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അലൻസിയർ മോശമായി പെരുമാറിയത്.
തുടർന്ന് അമ്മയിൽ പരാതി നൽകി. നപടി ഉണ്ടാകാത്തതിനെ തുടർന്ന് ഇടവേള ബാബുവിനെ കണ്ടു. എന്നാൽ അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടി ലഭിച്ചത്. പരാതി നൽകിയിട്ട് അമ്മ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.
പിന്നീട് തനിക്ക് സിനിമയിലെ അവസരം കുറഞ്ഞു. തൊഴിലിടത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ അമ്മ തയാറാകണമെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു.