രണ്ടുദിവസത്തെ ഇടിവിനു ശേഷം തിരിച്ചുകയറി സ്വര്‍ണം
Saturday, August 24, 2024 12:34 PM IST
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 53,560 രൂപയിലും ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയാണ്.
വെള്ളിയാഴ്ച പവന് 160 രൂപയും വ്യാഴാഴ്ച 240 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയശേഷമാണ് സ്വര്‍ണവില വ്യാഴാഴ്ച തിരിച്ചിറങ്ങിയത്. രണ്ടുദിവസം കൊണ്ട് 400 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്.
പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് വീണ്ടും താഴ്ന്നത്.
അന്താരാഷ്ട്ര തലത്തിൽ, മികച്ച നേട്ടത്തിലാണ് വാരാന്ത്യത്തിൽ സ്വർണവ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 24.80 ഡോളർ (1.00%) ഉയർന്ന് 2,512.18 ഡോളർ എന്നതാണ് നിലവാരം.
അതേസമയം, വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.