ഒരു ഒളിച്ചുകളിയുമില്ല; സർക്കാർ നിലപാട് റിപ്പോർട്ട് പുറത്തുവിടണമെന്ന്: സജി ചെറിയാന്
Monday, August 19, 2024 2:23 PM IST
തിരുവനന്തപുരം: ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ഒളിച്ചുകളിക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റിപ്പോര്‍ട്ടില്‍ ആരുടെയൊക്കെ പേരുണ്ട് എന്നത് സര്‍ക്കാരിന് വിഷയമല്ല. കോടതിയും കമ്മീഷനും നിര്‍ദേശിച്ച രീതിയില്‍ റിപ്പോര്‍ട്ട് പുറത്തു വിടുമെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉച്ചയ്ക്ക് 2.30 ന് പുറത്തു വിടാനാണ് സാംസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.