പാ​ല​ക്കാ​ട്: കു​ഴ​ല്‍​മ​ന്ദ​ത്ത് പ​ലി​ശ​ക്കാ​രു​ടെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍ മ​രി​ച്ചു. കു​ഴ​ല്‍​മ​ന്ദം ന​ടു​ത്ത​റ വീ​ട്ടി​ല്‍ കെ ​മ​നോ​ജ്(39) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

കൊ​ള​വ​ന്‍ മു​ക്കി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കാ​രാ​ണ് മ​നോ​ജി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ക്കാ​ര്യം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു.

ഈ ​മാ​സം ഒ​മ്പ​തിനാ​ണ് മ​നോ​ജി​ന് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ലി​ശ​ക്കാ​ര്‍ മ​നോ​ജി​ന് ന​ല്‍​കി​യ പ​ണം തി​രി​ച്ച് ല​ഭി​ക്കാ​ത്ത​താ​ണ് ആ​ക്ര​മ​ണ കാ​ര​ണം.