എ​റ​ണാ​കു​ളം: കൊ​ച്ചി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ആ​യു​ധ​ങ്ങ​ൾ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ആ​റു പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മ​ര​ട് സ്റ്റാ​ച്യൂ ജം​ഗ്ഷ​നി​ലെ ര​ണ്ട് ഹോ​ട്ട​ലു​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ഹോ​ട്ട​ലി​ൽ നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു ഹോ​ട്ട​ലി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ നി​ന്ന് ഒ​രു തോ​ക്കും പെ​പ്പ​ർ സ്പ്രേ​യും ക​ത്തി​യും ക​ണ്ടെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ഷ്‌​ലി പോ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ് സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. പി​ടി​യി​ലാ​യവരിൽ മൂ​ന്നു പേ​ർ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​ണ്ട​ക​ളു​ടെ മീ​റ്റ് അ​പ്പ് പാ​ർ​ട്ടി ന​ട​ക്കു​ന്നെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ സി​നി​മാ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ട്ടാ​യ്മ​യാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.