മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
Saturday, August 17, 2024 8:29 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇന്ന് രാവിലെയാണ് സംഭവം. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി.