ന്യൂ​ഡ​ൽ​ഹി: സെ​ബി ചെ​യ​ർ​പേ​ഴ്‌​സ​ൺ മാ​ധ​ബി പു​രി ബു​ച്ചി​നെ​തി​രെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. സെ​ബി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രി​ക്കെ ഏ​ഴു വ​ർ​ഷം കൊ​ണ്ട് ഇ​വ​ർ നേ​ടി​യ​ത് 3.71 കോ​ടി രൂ​പ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മാ​ധ​ബി ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി ച​ട്ട​വി​രു​ദ്ധ​മാ​യി മ​റ്റൊ​രു ക​മ്പ​നി​യി​ൽ നി​ന്നു​മാ​ണ് ഈ ​വ​രു​മാ​നം നേ​ടി​യ​തെ​ന്നും വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പ​റ​യു​ന്നു. മാ​ധ​ബി​ക്കും ഭ​ർ​ത്താ​വി​നും 99 ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള അ​ഗോ​റ അ​ഡ്വൈ​സ​റി എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ വ​രു​മ​നം നേ​ടി​യ​ത്.

മ​റ്റ് ക​മ്പ​നി​ക​ളി​ൽ നി​ന്നും ലാ​ഭ​മോ ഫീ​സോ വാ​ങ്ങ​രു​തെ​ന്ന ച​ട്ടം ഇ​വ​ർ ലം​ഘി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ർ‌​ത്ത ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്സ് ആ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് വി​വാ​ദ​ത്തി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.