വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; യൂത്ത് കോണ്‍ഗ്രസ് വെബ്സൈറ്റ് സര്‍വീസ് പ്രൊവൈഡർ ഹാജരാകണമെന്ന് കോടതി
Thursday, August 15, 2024 7:31 PM IST
തിരുവനന്തപുരം: വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് വെബ്സൈറ്റ് സര്‍വീസ് പ്രൊവൈഡറോട് ഹാജരാകാന്‍ കോടതി നിർദേശം. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്.
അന്വേഷണ സംഘവുമായി സഹകരിക്കാത്ത സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് വെബ്സൈറ്റ് പ്രൊവൈഡര്‍മാരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്. 15 ദിവസത്തിനകം ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകൾ നിര്‍മിച്ചതായാണ് കേസ്. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പലരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പലരുടെയും മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്.