ന്യൂ​ഡ​ൽ​ഹി: ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് വെ​ള്ളി​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും.

ഹൈ​ക്കോ​ട​തി​യി​ലെ മോ​ഡ​ൽ ഡി​ജി​റ്റ​ൽ കോ​ർ​ട്ട് റൂം, ​ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ജു​ഡീ​ഷ​ൽ അ​ക്കാ​ദ​മി​യി​ലെ ലേ​ണിം​ഗ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം, കൊ​ല്ല​ത്ത് നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ഡി​ജി​റ്റ​ൽ കോ​ട​തി തു​ട​ങ്ങി​യ​വ​യു​ടെ​യും റാം ​മോ​ഹ​ൻ പാ​ല​സ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ത്തു​ന്ന​ത്. കു​മ​ര​ക​ത്ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ലീ​ഗ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ലും ചീ​ഫ് ജ​സ്റ്റി​സ് സം​ബ​ന്ധി​ക്കും.

വൈ​കു​ന്നേ​രം 3.45ന് ​ഹൈ​ക്കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി​മാ​രാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പി. ​രാ​ജീ​വ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. ഇ​താ​ദ്യ​മാ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സും മു​ഖ്യ​മ​ന്ത്രി​യും ഒ​രു വേ​ദി​യി​ലെ​ത്തു​ന്ന​ത്.

സു​പ്രീം കോ​ട​തി ജ​ഡ്ജി സി.​ടി. ര​വി​കു​മാ​ർ, കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് മു​ഹ​മ്മ​ദ് മു​ഷ്‌​താ​ഖ്‌, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യ ഡോ. ​എ.​കെ. ജ​യ​ശ​ങ്ക​ർ ന​മ്പ്യാ​ർ, വി. ​രാ​ജാ വി​ജ​യ രാ​ഘ​വ​ൻ, ന​ന്ദ​ൻ നി​ലേ​ക്ക​നി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

ഏ​ഴു വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ​ത്തു​ന്ന​ത്. ഇ​തി​നു​മു​മ്പ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര ഹൈ​ക്കോ​ട​തി സു​വ​ര്‍​ണ ജൂ​ബി​ലി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു.