മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​വി​കാ​സ് അ​ഘാ​ടി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​പ്പോ​ള്‍ ആ​രെ​യും പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ നാ​നാ പ​ഠോ​ളെ. നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​യി​രി​ക്കും മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ഖ്യം മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മു​ഖ്യ​മ​ന്ത്രി​ സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മു​ന്ന​ണി​യി​ലെ എ​ല്ലാ ക​ക്ഷി​ക​ളും ചേ​ര്‍​ന്ന് സം​യു​ക്ത​മാ​യി മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു. സം​സ്ഥാ​ന​ത്ത് മ​ഹാ​വി​കാ​സ് അ​ഘാ​ടി വ​ന്‍ വി​ജ​യം നേ​ടും.'- നാ​നാ പ​ഠോ​ളെ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ പ​രാ​ജ​യ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ അ​വ​ര്‍ ഗു​ജ​റാ​ത്തി​ന് പ​ണ​യ​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.