വനിതാ കമ്മീഷൻ അംഗം ഖുശ്ബു രാജിവച്ചു
Wednesday, August 14, 2024 11:36 PM IST
ന്യൂഡൽഹി : ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജിവച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഖുശ്ബുവിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.
അതിനിടയിലാണ് രാജിപ്രഖ്യാപനം. അതേസമയം ബിജെപിയിൽ തുടരുമെന്ന് ഖുശ്ബു അറിയിച്ചു. പുതിയ തുടക്കത്തിനു വേണ്ടിയാണ് മാറ്റമെന്നും വനിതാ കമ്മീഷനിൽ ഉണ്ടായിരുന്നപ്പോൾ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.
2023 ഫെബ്രുവരിയിലാണ് ഖുശ്ബു പദവിയിലെത്തിയത്. നാളെ രാവിലെ ബിജെപി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിൽ പങ്കെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.