ട്രി​നി​ഡാ​ഡ് ആ​ന്‍​ഡ് ടു​ബാ​ഗോ: വെ​സ്റ്റ് ഇ​ന്‍​ഡീ​സും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ലു​ള്ള ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യി​ല്‍. പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​നി​ൽ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് 298 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 201 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ നി​ല്ക്കേ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 357 റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ള്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ ഇ​ന്നിം​ഗ്സ് 233 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ അ​വ​സാ​ന​ദി​വ​സം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന​ദി​നം വി​ൻ​ഡീ​സി​നെ പെ​ട്ടെ​ന്ന് പു​റ​ത്താ​ക്കാ​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യി​റ​ങ്ങി​യ പ്രോ​ട്ടീ​സി​ന് തി​രി​ച്ച​ടി​യേ​റ്റു. ഇ​ട​യ്ക്കി​ടെ മ​ഴ ക​ളി​മു​ട​ക്കി. കൂ​ടാ​തെ 92 റ​ൺ​സു​മാ​യി അ​ലി​ക് അ​ത്ത​നാ​സെ​യു​ടെ ചെ​റു​ത്തു​നി​ല്പും കൂ​ടി​യാ​യ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ വി​ജ​യ​പ്ര​തീ​ക്ഷ മ​ങ്ങി. ഓ​ള്‍​റൗ​ണ്ട​ര്‍ ജെ​യ്‌​സ​ൺ ഹോ​ള്‍​ഡ​ര്‍ 31 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി ര​ണ്ട് ഇ​ന്നിം​ഗ്സി​ലു​മാ​യി എ​ട്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ കേ​ശ​വ് മ​ഹാ​രാ​ജ് ക​ളി​യി​ലെ താ​ര​മാ​യി.