ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ജ​ന​കീ​യ തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്. ഡി​എ​ന്‍​എ ഫ​ല​ങ്ങ​ള്‍ കി​ട്ടി തു​ട​ങ്ങി​യെ​ന്നും തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​നി​ടെ കാ​ന്ത​ന്‍​പാ​റ​യി​ൽ നി​ന്ന് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൂ​ന്ന് ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. എ​യ​ര്‍ ലി​ഫ്റ്റ് ചെ​യ്യാ​നാ​വാ​ത്ത​തി​നാ​ൽ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ചു​മ​ന്നാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മൃ​ത​ദേ​ഹം മ​നു​ഷ്യ​ന്‍റെ​യാ​ണോ മൃ​ഗ​ത്തി​ന്‍റെ​താ​ണോ എ​ന്ന് വ്യ​ക്ത​മാ​കൂ.

നാ​ളെ​യും മ​റ്റ​ന്നാ​ളും ചാ​ലി​യാ​റി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. മു​ണ്ടേ​രി ഫാം-​പ​ര​പ്പ​ൻ പാ​റ​യി​ല്‍ 60 അം​ഗ സം​ഘ​വും പാ​ണം​കാ​യം വ​ന​മേ​ഖ​ല​യി​ലെ തെ​ര​ച്ചി​ൽ 50 അം​ഗ സം​ഘ​വും പ​ങ്കെ​ടു​ക്കും. പൂ​ക്കോ​ട്ട്മ​ല മേ​ഖ​ല​യി​ലും തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ‍​ഞ്ഞു.

അ​തേ​സ​മ​യം ദു​ര​ന്ത​ബാ​ധി​ത​രു​ടെ താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും. താ​ത്കാ​ലി​ക പു​ന​ര​ധി​വാ​സ​ത്തി​നാ​യി 253 വാ​ട​ക വീ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 14 ക്യാ​മ്പു​ക​ളാ​ണ് ഉ​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.