ന്യൂ​ഡ​ൽ​ഹി∙ സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) ചെ​യ​ർ​പ​ഴ്സ​ന്‍ മാ​ധ​വി പു​രി ബു​ച്ചി​നെ​തി​രെ​യു​ള്ള ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ട് തള്ളി അ​ദാ​നി ഗ്രൂ​പ്പ്.

മാ​ധു​ബി പു​രി ബു​ച്ചു​മാ​യോ അ​വ​രു​ടെ ഭ​ർ​ത്താ​വ് ധ​വ​ൽ ബു​ചു​മാ​യോ അ​ദാ​നി ഗ്രൂ​പ്പി​ന് വാ​ണി​ജ്യ ബ​ന്ധ​മി​ല്ല. ത​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് അ​മേ​രി​ക്ക​ൻ ക​മ്പ​നി ന​ട​ത്തു​ന്ന​തെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു.

വ്യ​ക്തി​ഗ​ത ലാ​ഭം കൊ​യ്യു​ന്ന​തി​നാ​യി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്ക​പ്പെ​ട്ട നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ക​യാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ്. അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യും 2024 ജ​നു​വ​രി​യി​ൽ സു​പ്രീം​കോ​ട​തി ത​ള്ളു​ക​യും ചെ​യ്ത അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​വ​ര​ങ്ങ​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ചെ​യ്തി​രി​ക്കു​ന്ന​തെന്നും അദാനി ഗ്രൂപ്പ് വിമർശിച്ചു. ത​ങ്ങ​ളു​ടെ വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഘ​ട​ന പൂ​ർ​ണ​മാ​യും സു​താ​ര്യ​മാ​ണെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.

അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ര​ഹ​സ്യ​വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി മാ​ധ​വി ബു​ച്ചി​നും ഭ​ർ​ത്താ​വി​നും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗിന്‍റെ പുതിയ ആ​രോ​പ​ണം. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഷെ​ൽ ക​മ്പ​നി​ക​ളി​ൽ ഇ​വ​ർ​ക്ക് നി​ക്ഷേ​പ​മു​ണ്ടെ​ന്നും ഹി​ഡ​ൻ​ബ​ർ​ഗ് വെ​ളി​പ്പെ​ടു​ത്തി.

അ​ദാ​നി ഗ്രൂ​പ്പി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ര​ഹ​സ്യ​നി​ക്ഷേ​പ​മു​ണ്ടെ​ന്ന് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ സെ​ബി ക്ലീ​ൻ ചി​റ്റ് ന​ൽ​കി. 2024 ജൂ​ൺ 27ന് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സും ന​ൽ​കി.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. അ​ദാ​നി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം സെ​ബി മ​ന്ദ​ഗ​തി​യി​ലാ​ക്കി​യ​തി​ന് പി​ന്നി​ൽ ഈ ​ബ​ന്ധ​മാ​ണെ​ന്നും ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ആ​രോ​പി​ക്കു​ന്നു.