ക​ണ്ണൂ​ർ: പാ​ല​ക്കോ​ട് അ​ഴി​മു​ഖ​ത്ത് രൂ​പ​പ്പെ​ട്ട മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ച് ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പാ​ല​ക്കോ​ട് സ്വ​ദേ​ശി കെ.​എ. നാ​സ​റാ​ണ് (55) മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ പാ​ല​ക്കോ​ട് അ​ഴി​മു​ഖ​ത്താ​ണ് സം​ഭ​വം. ക​ട​ലി​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന ഫൈ​ബ​റി​ൽ നി​ന്ന് മ​ത്സ്യം ഹാ​ർ​ബ​റി​ലെ​ത്തി​ക്കാ​നാ​യി ചെ​റി​യ ഫൈ​ബ​ർ വ​ള്ള​ത്തി​ൽ മൂ​ന്നു പേ​ർ​ക്കൊ​പ്പം പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

സ​മീ​പ​കാ​ല​ത്താ​യി രൂ​പം കൊ​ണ്ട മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ടം മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ നാ​സ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​സ​ർ ഒ​രു വ​ർ​ഷ​ത്തോ​ളം മു​മ്പ് തി​രി​ച്ചെ​ത്തി​യ ശേ​ഷം ക​ട​ലി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ക​ട​ലി​ൽ പോ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​രി​ച്ചെ​ത്തി നാ​സ​റി​ന്‍റെ ദാ​രു​ണാ​ന്ത്യ​ത്തി​ൽ അ​നു​ശോ​ചി​ച്ച് ഇ​ന്ന് ഹ​ർ​ത്താ​ൽ ആ​ച​രി​ക്കു​ക​യാ​ണ്. പാ​ല​ക്കോ​ട്ടെ മു​ഹ​മ്മ​ദ് -ന​ഫീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ര്യ: ​മ​ൻ​സൂ​റ. മ​ക​ൾ: മ​സ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ള്ള, ബ​ഷീ​ർ, ഇ​സ്മാ​യി​ൽ, ഫൗ​സി​യ.