വയനാട് ദുരന്തം; ഓണാഘോഷ പരിപാടികൾ ഒഴിവാക്കി
Thursday, August 8, 2024 8:57 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും റദ്ദാക്കിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ആഘോഷപരിപാടികൾ ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
നൂറുകണക്കിന് പേര്‍ക്ക് ജീവന് നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.