മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 800 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. താ​നെ ജി​ല്ല​യി​ലെ മെ​ഫെ​ഡ്രോ​ൺ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഗു​ജ​റാ​ത്ത് തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

ഗു​ജ​റാ​ത്തി​ലെ ബ​റൂ​ച്ച് ജി​ല്ല​യി​ലെ ഒ​രു ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഫാ​ക്ട​റി​യി​ലും സ​മാ​ന​മാ​യ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി 31 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ട്ര​മാ​ഡോ​ൾ ലി​ക്വി​ഡ് ക​ണ്ടെ​ടു​ത്തു.

ഓ​ഗ​സ്റ്റ് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ മ​യ​ക്കു​മ​രു​ന്ന്, സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് (എ​ൻ​ഡി​പി​എ​സ്) നി​യ​മ​പ്ര​കാ​രം നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഈ ​മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പ്പാ​ദ​ന​ത്തി​ലും വി​ൽ​പ്പ​ന​യി​ലും ഏ​ർ​പ്പെ​ട്ടി​രു​ന്ന നാ​ല് പേ​രെ എ​ടി​എ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി എ​ടി​എ​സ് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് സു​നി​ൽ ജോ​ഷി പ​റ​ഞ്ഞു.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭി​വ​ണ്ടി​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് എ​ടി​എ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തു​ക​യും മു​ഹ​മ്മ​ദ് യൂ​നു​സ് ഷെ​യ്ഖ് (41), സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ആ​ദി​ൽ ഷെ​യ്ഖ് (34) എ​ന്നി​വ​രെ 800 കി​ലോ​ഗ്രാം മെ​ഫെ​ഡ്രോ​ൺ (എം​ഡി മ​യ​ക്കു​മ​രു​ന്ന്) സ​ഹി​തം അ​റ​സ്റ്റ് ചെ​യ്തു. ഇ​ത് ലി​ക്വി​ഡ് രൂ​പ​ത്തി​ലു​ള്ള​തും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 800 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.