ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭാ​ര്യ​യു​ടെ ചെ​വി മു​റി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. പ​ട്ഖൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ശ്രീ​ദേ​വി എ​ന്ന വ​നി​ത​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റി​ലാ​യ ബ​ൽ​റാ​മി​നെ​തി​രെ 14 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) ഘ​ൻ​ശ്യാം ചൗ​ര​സ്യ പ​റ​ഞ്ഞു.

ഭാ​ര​തീ​യ ന്യാ​യ സ​ൻ​ഹി​ത​യി​ലെ സെ​ക്ഷ​ൻ 109 പ്ര​കാ​രം കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നും ഇ​കൗ​ന പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​മ്പ് ബ​ൽ​റാം ത​ന്നെ ഇ​ടി​ക്കു​ക​യും ക​ത്തി​ച്ച പ്ലാ​സ്റ്റി​ക് കൊ​ണ്ട് ത​ന്നെ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു​വെ​ന്ന് ശ്രീ​ദേ​വി പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച, ഘ​ൻ​ശ്യാം ത​ന്നെ അ​രി​വാ​ളു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ചെ​വി മു​റി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ഇ​വ​ർ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി.