ന്യൂ​ഡ​ൽ​ഹി : രാ​ജ്യം വി​ട്ട ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​ക്ക് അ​ഭ​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് യു​കെ. ഷെ​യ്ഖ് ഹ​സീ​ന​യെ അ​ഭ​യാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കാ​ന്‍ നി​ല​വി​ലെ നി​യ​മം അ​നു​ദ​വി​ക്കു​ന്നി​ല്ലെ​ന്നും യു​കെ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ല്‍ നി​ന്ന് ഷെ​യ്ഖ് ഹ​സീ​ന ല​ണ്ട​നി​ലേ​ക്ക് പോ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് യു​കെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സു​ര​ക്ഷി​ത​മാ​യി ആ​ദ്യം എ​ത്തു​ന്ന രാ​ജ്യ​ത്താ​ണ് അ​ഭ​യം തേ​ടേ​ണ്ട​ത്. നി​ല​വി​ലെ ഇ​മി​ഗ്രേ​ഷ​ന്‍ നി​യ​മം അ​നു​സ​രി​ച്ച് താ​ത്കാ​ലി​ക അ​ഭ​യം യു​കെ​യി​ല്‍ ഒ​രു​ക്കാ​നാ​വി​ല്ല.

അ​ഭ​യം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​രേ​യും ക്ഷ​ണി​ക്കാ​നാ​വി​ല്ലെ​ന്നും യു​കെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​ലാ​പം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ പെ​ട്ടെ​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്ന് ഷെ​യ്ഖ് ഹ​സീ​ന അ​റി​യി​ച്ച​തെ​ന്ന് വി​ദേ​ശ കാ​ര്യ​മ​ന്ത്രി ലോ​ക്സ​ഭ​യെ​യും രാ​ജ്യ​സ​ഭ​യേ​യും അ​റി​യി​ച്ചു.