ഭാര്യയേയും മകനെയും കുത്തിപരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
Tuesday, August 6, 2024 12:17 PM IST
തിരുവനന്തപുരം: തിരുവനന്തപുരം പൊങ്ങുംമൂട് ഭാര്യയേയും മകനെയും കുത്തിപരിക്കേൽപ്പിച്ചയാൾ പിടിയിൽ. ബാബുജി നഗർ സ്വദേശി ഉമേഷ് ആണ് പിടിയിലായത്.
ഉമേഷിന്റെ ഭാര്യ അഞ്ജന (39) മകൻ ആര്യൻ (10) എന്നിവരെയാണ് ഇയാൾ കുത്തിപരിക്കേൽപ്പിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. എന്നാല്‍ രണ്ട് പേര്‍ക്കും അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. കുത്തേറ്റ രണ്ട് പേരെയും അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. കുടുംബപ്രശ്നമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.