സ്കൂളുകളിൽനിന്നു ക്യാമ്പുകൾ ഒഴിഞ്ഞ കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. രാജൻ
Monday, August 5, 2024 7:04 PM IST
തിരുവനന്തപുരം: സ്കൂളുകളിൽനിന്നു ക്യാമ്പുകൾ ഒഴിഞ്ഞ കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് മന്ത്രി കെ. രാജൻ. ക്യാമ്പ്യുകൾ ഒഴിഞ്ഞ കെട്ടിടങ്ങളിലേക്ക് മാറ്റാൻ എൽഎസ്ജിഡിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലാകെ 6,759 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നുണ്ട്. മേപ്പാടി മേഖലിൽ മാത്രം 720 കുടുംബങ്ങൾ ക്യാന്പുകളിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് ഇവരെ ഒഴിഞ്ഞ കെട്ടിടങ്ങിലേക്ക് മാറ്റുന്നത്.
ഇതിനായുള്ള ക്രമീകരണങ്ങൾ വരും ദിവസങ്ങളിൽ നടത്തും. സ്കൂളുകളിൽ ദീർഘകാലം അധ്യായനം സാധ്യമാകാതെ വരുന്ന സാഹചര്യത്തിലാണ് ക്യാമ്പുകൾ മാറ്റാൻ തീരുമാനിച്ചത്.