മധ്യപ്രദേശില്‍ ചുമരിടിഞ്ഞുവീണ് കുട്ടികള്‍ മരിച്ച സംഭവം: കളക്ടറെ സ്ഥലംമാറ്റി
Monday, August 5, 2024 5:29 AM IST
ഭോപ്പാള്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലിയില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ദീപക് ആര്യയെ സ്ഥലംമാറ്റി. ജോയന്റ് കളക്ടര്‍ സന്ദീപ് സിംഗിനെയും സ്ഥലംമാറ്റിയിട്ടുണ്ട്. എസ്പി അഭിഷേക് തിവാരിയെയും സ്ഥലംമാറ്റി.
സ്റ്റേറ്റ് അഡ്മിനിസ്ട്രേഷനില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിട്ടാണ് ദീപക്കിന്റെ പുതിയ നിയമനം. അഭിഷേക് തിവാരിയെ സംസ്ഥാന പോലീസ് ആസ്ഥാനത്തെയ്ക്കാണ് മാറ്റിയത്. ഡിഐജിയായാണ് നിയമനം.
ശനിയാഴ്ചയാണ് സാഗര്‍ ജില്ലയിലെ ഷാപുര്‍ ഗ്രാമത്തില്‍ ചുമരിടിഞ്ഞുവീണ് കുട്ടികള്‍ മരിച്ചത്. ഒമ്പതു കുട്ടികളാണ് മരിച്ചത്.