ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ ക​ലാ​പം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഭ​ര​ണ​ക​ക്ഷി​യാ​യ അ​വാ​മി ലീ​ഗ് അ​നു​യാ​യി​ക​ളും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 72 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ ക്വാ​ട്ട സ​മ്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ൻ പ്ര​ക്ഷോ​ഭ​മു​ണ്ടാ​യി​രു​ന്നു. 150 ല​ധി​കം പേ​ർ അ​ന്ന് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ഇ​വ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​ഷേ​ധം. ക​ലാ​പം തു​ട​രു​ന്ന​തി​നാ​ൽ ബം​ഗ്ലാ​ദേ​ശി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ര്‍​ദേ​ശം ന​ൽ​കി.

സി​ല്‍​ഹ​റ്റി​ലെ ഇ​ന്ത്യ​ന്‍ അ​സി​സ്റ്റ​ന്‍റ് ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ +88 01313076402 ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഹൈ​ക്ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി.