കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് 241 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 റ​ണ്‍​സ്നേ​ടി.

ആ​റി​ന് 136 എ​ന്ന നി​ല​യി​ല്‍ ത​ക​ർ​ച്ച നേ​രി​ട്ട ശ്രീ​ല​ങ്ക​യെ കാ​മി​ന്ദു മെ​ന്‍​ഡി​സി​നെ കൂ​ട്ടു​പി​ടി​ച്ച് വെ​ല്ലാ​ല​ഗെ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ടീ​മി​നെ മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 72 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

നാ​ൽ​പ​തു റ​ൺ​സ് വീ​തം നേ​ടി​യ അ​വി​ഷ്‌​ക ഫെ​റാ​ന്‍​ഡോ​യും കാ​മി​ന്ദു മെ​ന്‍​ഡി​സും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യെ വി​റ​പ്പി​ച്ച ദു​നി​ത് വെ​ല്ലാ​ല​ഗെ 39 റ​ൺ​സ് നേ​ടി.

ഇ​ന്ത്യ​യ്ക്കാ​യി വാ​ഷി​ങ്ട​ണ്‍ സു​ന്ദ​ര്‍ മൂ​ന്നും കു​ല്‍​ദീ​പ് യാ​ദ​വ് ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.