വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യും വൈ​സ് പ്ര​ഡി​ന്‍റു​മാ​യ ക​മ​ലാ ഹാ​രി​സു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നു മു​ന്‍ പ്ര​സി​ഡ​ന്റും റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ഡോ​ണാ​ള്‍​ഡ് ട്രം​പ്. സെ​പ്റ്റം​ബ​ര്‍ നാ​ലി​നു സം​വാ​ദം ന​ട​ത്താ​നാ​ണു തീ​രു​മാ​നം.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ട്രം​പും ക​മ​ലാ ഹാ​രി​സും പ​ങ്കെ​ടു​ക്കു​ന്ന ആ​ദ്യ സം​വാ​ദ​മാ​യി​രി​ക്കും ഇ​ത്.

"സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ക​മ​ലാ ഹാ​രി​സു​മാ​യി സം​വാ​ദ​ത്തി​നു ത​യാ​റാ​ണെ​ന്നു ഫോ​ക്‌​സ് ന്യൂ​സി​നെ അ​റി​യി​ച്ചു. ഫോ​ക്‌​സ് ന്യൂ​സ് സം​വാ​ദം ഗ്രേ​റ്റ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഓ​ഫ് പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ ന​ട​ക്കും. ബ്രെ​ത് ബെ​യ​റും മാ​ര്‍​ത്ത മാ​ക്കെ​ല്ലു​മാ​യി​രി​ക്കും സം​വാ​ദ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ക.- ട്രം​പ് അ​റി​യി​ച്ചു.

ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണു പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ക​മ​ലാ ഹാ​രി​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​നാ​ല്‍ സം​വാ​ദ​ത്തി​നു ത​യാ​റ​ല്ലെ​ന്നാ​ണു ട്രം​പ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.