ഭോ​പ്പാ​ൽ: വീ​ടി​ന്‍റെ മ​തി​ലി​ടി​ഞ്ഞു വീ​ണ് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ​യി​ലെ ഗ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​ൻ​ഷി​ക ഗു​പ്ത (അ​ഞ്ച്), മാ​ന്യ ഗു​പ്ത (ഏ​ഴ്), സി​ദ്ധാ​ർ​ഥ് ഗു​പ്ത (അ​ഞ്ച്), അ​നു​ജ് പ്ര​ജാ​പ​തി (ആ​റ്) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​ട്ടി​ക​ൾ പ​ഠി​ച്ചി​രു​ന്ന സ​ൺ​റൈ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ നി​ന്ന് 20 മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഈ ​വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ്‌​കൂ​ൾ ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഈ ​വി​ടി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

അ​ഞ്ചി​നും ഏ​ഴി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഒ​രു അ​ധ്യാ​പി​ക​യു​ടെ​യും ശ​രീ​ര​ത്തി​ലേ​ക്കാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്. നാ​ട്ടു​കാ​ർ ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും നാ​ലു കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഗം​ഗി​യോ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.