ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കാ​നാ​യു​ള്ള സാ​ധാ​ന​സാ​മ​ഗ്രി​ക​ൾ ഉ​ച്ച​യോ​ടെ എ​ത്തി​ക്കു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ. ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ അ​തി​വേ​ഗ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ബെ​യ്‌​ലി പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

പാ​ലം നി​ർ​മി​ച്ചാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ബെ​യ്‌​ലി പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളും ടി​പ്പ​റു​ക​ളും അ​ട​ക്കം മു​ണ്ട​ക്കൈ​യി​ല്‍ എ​ത്തി​ക്കും. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റു​ന്ന​തി​നു യ​ന്ത്ര​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൈ​ന്യം ബെ​യ്‌​ലി പാ​ലം അ​തി​വേ​ഗം നി​ര്‍​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. യു​ദ്ധ​മു​ഖ​ത്തെ നീ​ക്ക​ങ്ങ​ള്‍​ക്ക് വേ​ണ്ടി സ​ജ്ജ​മാ​ക്കു​ന്ന അ​തി​വേ​ഗ പാ​ല​മാ​കും ചൂ​ര​ല്‍​മ​ല​യി​ല്‍ നി​ര്‍​മി​ക്കു​ക.

ദു​ര​ന്തം ഏ​റ്റ​വും അ​ധി​കം ബാ​ധി​ച്ച ചൂ​ര​ൽ​മ​ല​യി​ൽ സൈ​ന്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ല് സം​ഘ​ങ്ങ​ളാ​യി 150 സൈ​നി​ക​രാ​ണ് ചൂ​ര​ൽ​മ​ല​യി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് എ​ത്തി​യി​രി​ക്കു​ന്ന​ത്.