കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി ചു​രം പാ​ത​യി​ൽ ര​ണ്ടാം വ​ള​വി​ന് സ​മീ​പം റോ​ഡി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. റോ​ഡി​ൽ പ​ത്ത് മീ​റ്റ​റി​ല​ധി​കം നീ​ള​ത്തി​ൽ വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടാം വ​ള​വ് എ​ത്തു​ന്ന​തി​ന് മു​മ്പു​ള്ള വ​ള​വി​ൽ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തോ​ട് ചേ​ർ​ന്നാ​ണ് വി​ള്ള​ലു​ള്ള​ത്. റോ​ഡ് ഇ​ടി​യു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഈ ​ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചു. പി​ന്നീ​ട് വ​ല​തു​വ​ശ​ത്ത് കൂ​ടി ഒ​റ്റ​വ​രി​യാ​യാ​ണ് രാ​ത്രി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത്തി​നു​മു​ള്ള പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ ചു​ര​മി​ടി​ച്ചി​ൽ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാണ് ചു​രം​ക​യ​റു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.