കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ൽ വ​ൻ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​ച്ചു. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​തെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​യ​നാ​ട്ടി​ലെ മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് മേ​പ്പാ​ടി, ചൂ​ര​ൽ​മ​ല, അ​ട്ട​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു പോ​യി.

സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഹെ​ലി​കോ​പ്റ്റ​ർ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

ഇ​തു​വ​രെ 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ 33 പേ​രെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ കാ​ണാ​താ​യെ​ന്നാ​ണ് സൂ​ച​ന.