അമ്പലപ്പുഴയിൽ മോഷ്ടിച്ച മാൻ കൊമ്പുമായി യുവാക്കൾ അറസ്റ്റില്‍
Monday, July 29, 2024 9:48 PM IST
ആലപ്പുഴ: അമ്പലപ്പുഴയിൽ മാൻ കൊമ്പുമായി യുവാക്കൾ പിടിയിൽ. മാനിന്റെ കൊമ്പോട് കൂടിയ തലയോടിയുമായി നീർക്കുന്നം സ്വദേശികളായ ശ്യാം, ശ്യാം ലാൽ എന്നിവരാണ് അറസ്റ്റിലായത്.
വാഹന പരിശോധനക്കിടെയാണ് കാറിൽ കൊണ്ട് പോകുകയായിരുന്ന മാൻ കൊമ്പുമായി ഇവരെ പിടികൂടിയത്. അമ്പലപ്പുഴ ആമയിടയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാതന വസ്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന മാൻ കൊമ്പ് യുവാക്കൾ മോഷ്ടിക്കുകയായിരുന്നു.
അമ്പലപ്പുഴ പോലീസ് കേസെടുത്ത ശേഷം പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർക്ക് കൈമാറി.