ഫ്‌ളോറിഡ: ലീഗ്‌സ് കപ്പ് ഫുട്‌ബോളില്‍ ഇന്‍റർമയാമിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പ്യുബ്ളയെയാണ് തോല്‍പ്പിച്ചത്.

ഇന്‍റർമയാമിക്കായി മാറ്റിയാസ് റോജാസും ലൂയി സുവാരസുമാണ് ഗോളുകള്‍ നേടിയത്. റോജാസ് 9-ാം മിനിറ്റിലും സുവാരസ് 72-ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്.

വിജയത്തോടെ ഗ്രൂപ്പ് എന്‍ ല്‍ ഇന്‍റർമയാമി ഒന്നാം സ്ഥാനത്തെത്തി.