മാസപ്പടി കേസ്: ഹർജി തള്ളണമെന്ന് സർക്കാർ
Friday, July 26, 2024 1:15 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ രാഷ്ട്രീയ പ്രേരിതമായ ഹർജി തള്ളണമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നും സർക്കാർ വാദിച്ചു.
സിഎംആർഎലിന് അനുകൂലമായ സമീപനം മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് സർക്കാർ വാദം.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരേ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.