ബിഹാറിന് പ്രത്യേക പദവി നൽകില്ലെന്ന് കേന്ദ്രം
Monday, July 22, 2024 8:05 PM IST
ന്യൂഡൽഹി: ബിഹാറിനു പ്രത്യേക പദവി നൽകില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര തീരുമാനം എൻഡിഎ സർക്കാർക്കാരിന്റെ ഭാഗമായ ജെഡിയുവിനും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും കനത്ത തിരിച്ചയാണ്.
സാമ്പത്തിക വളർച്ചയും വ്യവസായവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ബിഹാറിനും മറ്റ് പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടോയെന്ന് ബിഹാറിലെ നിന്നുള്ള ജെഡിയു എംപി രാംപ്രിത് മണ്ഡൽ ധനമന്ത്രാലയത്തോട് ചോദിച്ചിരുന്നു.
ബിഹാറിന്റെ പ്രത്യേക പദവി പരിഗണനയിൽ ഇല്ലെന്ന് രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
ഇതോടെ നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തി.