പണക്കാര്‍ക്ക് ചോദ്യപേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്നുവെന്ന് ലോക്സഭയിൽ രാഹുല്‍ ഗാന്ധി
Monday, July 22, 2024 5:12 PM IST
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പണക്കാര്‍ക്ക് ചോദ്യപ്പേപ്പര്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടുന്ന അവസ്ഥയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
എന്നാല്‍ വ്യാപകമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെന്ന ആരോപണം കേന്ദ്രമന്ത്രി ധര്മേന്ദ്രപ്രധാന് തള്ളി. ബജറ്റ് സമ്മേളനത്തിന് ചേര്‍ന്ന സഭയില്‍ പ്രതിപക്ഷം ആദ്യം ഉന്നയിച്ചത് നീറ്റ് വിഷയമായിരുന്നു.
രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയാണ് പ്രതികൂട്ടില്‍ നില്‍ക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. വസ്തുതകള്‍ അല്ല അപവാദമാണ് പ്രതിപക്ഷം പ്രചരിപ്പിയ്ക്കുന്നത് എന്നായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്റെ മറുപടി.