മലപ്പുറത്തുനിന്നും മത്സ്യബന്ധനത്തിനുപോയ സംഘം അപകടത്തിൽപെട്ടു
Monday, July 22, 2024 4:50 PM IST
മലപ്പുറം: തിരൂരിൽനിന്നും മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾ അപകടത്തിൽപെട്ടു. കനത്ത കാറ്റിനെയും മഴയെയും തുടർന്നാണ് മത്സ്യബന്ധനത്തിനുപോയ ബോട്ട് നടുക്കടലിൽ അപകടത്തിൽപെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ മേൽക്കൂര തകർന്നു. വല കടലിൽ ഉപേക്ഷിച്ചാണ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത്. 50 പേരും രക്ഷപ്പെട്ടതായും അധികൃതർ അറിയിച്ചു.