കാപ്പാട് ബീച്ച് താത്കാലികമായി അടച്ചു; മൂന്ന് ദിവസത്തേക്ക് പ്രവേശനമില്ല
Friday, July 19, 2024 11:56 PM IST
കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും കാപ്പാട് ബീച്ചിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനാൽ ബീച്ച് താത്കാലികമായി അടച്ചു.
ബ്ലു ഫ്ലാഗ് ബീച്ച് പാര്‍ക്കിലേക്ക് മരങ്ങള്‍ ഒടിയുകയും കടപുഴകി വീഴുകയും ചെയ്തതിനാൽ പാര്‍ക്കിനും പാര്‍ക്കിലെ ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഡിടിപിസി അറിയിച്ചു.