നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Wednesday, July 17, 2024 9:17 PM IST
കൊച്ചി: ബോട്ട് കേടായി നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി.
കൊച്ചി തീരത്ത് നിന്നും 80 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിപ്പോയ ആഷ്നി എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. 11 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
കനത്ത മഴയെ തുടർന്ന് എൻജിൻ തകരാറിലായാണ് ബോട്ട് കടലിൽ കുടുങ്ങിയത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററും കപ്പലും എത്തിയാണ് ബോട്ടിലുണ്ടായിരുന്ന എല്ലാവരെയും കരയ്ക്ക് എത്തിച്ചത്.