പാക്കിസ്ഥാനിൽ കൽക്കരി ഖനി തകർന്ന് മൂന്ന് ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു
Wednesday, July 17, 2024 7:03 AM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ കൽക്കരി ഖനി തകർന്ന് മൂന്ന് ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.
പെഷവാറിൽ നിന്ന് 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദര ആദം ഖേൽ പട്ടണത്തിൽ ചൊവ്വാഴ്ചയാണ് സംഭവം. ഖൈബർ പഖ്തൂൺഖ്വ (കെപികെ) പ്രവിശ്യയിലെ ഷാംഗ്ല ജില്ലയിൽ നിന്നുള്ളവരാണ് ഖനിത്തൊഴിലാളികളെന്ന് പോലീസ് പറഞ്ഞു.
രക്ഷാപ്രവർത്തകരെത്തിയാണ് മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. പരിക്കേറ്റ നാലുപേരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.