എൽഡിഎഫും യുഡിഎഫും തിരുത്തണം; താമര ചിഹ്നത്തോടുള്ള അലർജി മാറി : കെ.മുരളീധരൻ
Tuesday, July 16, 2024 8:04 PM IST
തിരുവനന്തപുരം : കേരളത്തിൽ ബിജെപി ശക്തിപ്രാവിക്കുകയാണെന്നും താമര ചിഹ്നത്തോടുള്ള അലർജി കേരളത്തിന് മാറിയെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. സിനിമാ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്.
തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്തു. നാലു മാസം മുമ്പ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിൽ അവസ്ഥ മാറിയേനെ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല.
അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളിപോരെന്ന് മനസിലായതിനാലാണ് വയനാട്ടിൽ യോഗം ചേരുന്നത്. ഈ ക്യാമ്പിൽ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാൽ അങ്ങനെ ചെയ്യാമെന്ന് മുരളീധരൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും തിരുത്തണമെന്നും ഇരു മുന്നണിക്കും എതിരായി വോട്ട് ചെയ്യാൻ ജനങ്ങൾക്ക് മടിയില്ലെന്നും മുൻ എംപികൂടിയായ കെ.മുരളീധരൻ പറഞ്ഞു.