പെരിയാറിൽ ജലനിരപ്പ് ഉയർന്നു; ആലുവ ശിവക്ഷേത്രം വെള്ളത്തിൽ
Tuesday, July 16, 2024 12:59 PM IST
ആലുവ: പെരിയാർ നിറഞ്ഞ് കരകവിഞ്ഞതിനെത്തുടർന്ന് ആലുവ മണപ്പുറത്തെ ശിവക്ഷേത്രത്തിൽ വെള്ളം കയറി. കഴിഞ്ഞദിവസം മുതൽ കാലവർഷം ശക്തമായതോടെയാണ് പെരിയാറിലെ ജലനിരപ്പ് ഉയർന്നത്.
ജില്ലയുടെ കിഴക്കൻ മേഖലകളിലും മഴ കനത്തത് പെരിയാറിൽ കൂടുതൽ വെള്ളമെത്താൻ കാരണമായി. കർക്കടക മാസമായതോടെ നിരവധി ഭക്തജനങ്ങൾ പ്രധാന ശിവക്ഷേത്രത്തിന് സമീപം ദർശനത്തിനായി എത്തുന്നുണ്ട്.