തൃ​ശൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ൽ മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞ് വീ​ണ് യു​വ​തി​ക്ക് പ​രി​ക്ക്. നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ്വ​ദേ​ശി ക​ണി​യ​രി​ക്ക​ല്‍ അ​നു​മോ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക്ഷേ​ത്ര​ത്തി​ലെ കൂ​വ​ള​ത്തി​ന്‍റെ ചി​ല്ല​യാ​ണ് ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ടി​ഞ്ഞ് വീ​ണ​ത്. ദ​ർ​ശ​ന​ത്തി​ന് ശേ​ഷം പ്ര​സാ​ദം വാ​ങ്ങു​ന്ന​തി​നാ​യി എ​ത്തി​യ​പ്പോ​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ര​ത്തി​ന്‍റെ ചി​ല്ല വീ​ണ് ഇ​വ​രു​ടെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് യു​വ​തി​യെ ഉ​ട​ൻ ദേ​വ​സ്വം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ചു.