ബെ​ര്‍​ലി​ല്‍: യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം സ്‌​പെ​യി​ന്. ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തി. നി​കൊ വി​ല്ല്യം​സും മി​കേ​ല്‍ ഒ​യ​ര്‍​സ​ബാ​ലും ആ​ണ് സ്‌​പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

കൊ​ലെ പാ​ല്‍​മ​ര്‍ ഇം​ഗ്ല​ണ്ടി​നാ​യി ഗോ​ള്‍ നേ​ടി. തു​ട​ക്കം മു​ത​ല്‍ സ്‌​പെ​യി​ന്‍ ത​ന്നെ​യാ​ണ് ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച​ത്. പ​ല​വ​ട്ടം ഇം​ഗ്ലീ​ഷ് ഗോ​ള്‍ പോ​സ്റ്റി​ന് സ​മീ​പ​മെ​ത്തി സ്പാ​നി​ഷ് മു​ന്നേ​റ്റ​ങ്ങ​ള്‍. എ​ന്നാ​ല്‍ ഗോ​ള്‍ മാ​ത്രം നേ​ടാ​നാ​യി​ല്ല.

ഗോ​ള്‍ ര​ഹി​ത​മാ​യാ​ണ് ആ​ദ്യ പ​കു​തി അ​വ​സാ​നി​ച്ച​ത്. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ സ്‌​പെ​യി​ന്‍ ഗോ​ള്‍ ക​ണ്ടെ​ത്തി. 47-ാം മി​നി​റ്റി​ല്‍ നി​കോ വി​ല്ല്യം​സാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. സ്‌​പെ​യി​ന്‍ മു​ന്നി​ലെ​ത്തി​യതി​ന് ശേ​ഷം ഉ​ണ​ര്‍​ന്ന് ക​ളി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​നെ​യാ​ണ് ക​ണ്ട​ത്.

മ​റു​പ​ടി ഗോ​ളി​നാ​യി ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ള്‍ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചു. സ്പാ​നി​ഷ് ഗോ​ള്‍​മു​ഖ​ത്തേ​ക്ക് പ​ല​വ​ട്ടം അ​വ​ര്‍ ഇ​ര​ച്ചെ​ത്തി. ഒ​ടു​വി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ 73-ാം മി​നി​റ്റി​ല്‍ കൊ​ലെ പാ​ല്‍​മ​ര്‍ ഇം​ഗ്ല​ണ്ടി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ബോ​ക്‌​സി​ന് പു​റ​ത്ത് നി​ന്ന് തൊ​ടു​ത്ത ത​ക​ര്‍​പ്പ​ന്‍ ഷോ​ട്ട് സ്പാ​നി​ഷ് ഗോ​ളി ഉ​ന​യ് സൈ​മ​ണെ മ​റി​ക​ട​ന്ന് ഗോ​ള്‍​വ​ല​യി​ലെ​ത്തി.

വി​ജ​യ​ത്തി​നാ​യി ഇ​രു​ടീ​മു​ക​ളും ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു പി​ന്നീ​ട്. പ​ന്ത് ഇ​രു ഗോ​ള്‍​മു​ഖ​ത്തേ​ക്കും ക​യ​റി​യി​റ​ങ്ങി. ഒ​ടു​വി​ല്‍ 86-ാം മി​നി​റ്റി​ല്‍ മ​ത്സ​ര​ത്തി​ന്‍റെ വി​ധി​യെ​ഴു​തി​യ ഗോ​ളെ​ത്തി. സ്പാ​നി​ഷ് താ​രം മി​കേ​ല്‍ ഒ​യ​ര്‍​സ​ബാ​ലി​ന്‍റെ ഷോ​ട്ട് ഇം​ഗ്ലീ​ഷ് ഗോ​ള്‍​കീ​പ്പ​ര്‍ പി​ക്‌​ഫോ​ര്‍​ഡി​ന് ത​ടു​ക്കാ​നാ​യി​ല്ല. സ്‌​പെ​യി​ന്‍ വീ​ണ്ടും മു​ന്നി​ലെ​ത്തി.

മ​റു​പ​ടി ഗോ​ളി​നാ​യി വീ​ണ്ടും ശ്ര​മി​ച്ച ഇം​ഗ്ല​ണ്ടി​ന് അ​ത് നേ​ടാ​നാ​യി​ല്ല. ഫൈ​ന​ല്‍ വി​സി​ല്‍ മു​ഴ​ങ്ങി​യ​പ്പോ​ള്‍ ഒ​രി​ക്ക​ല്‍ കൂ​ടി യൂ​റോ​പ്പി​ന്‍റെ രാ​ജാ​ക്കന്‍​മാ​രാ​യി സ്‌​പെ​യി​ന്‍ മാ​റി. ആധികാരികമായാണ് സ്‌പെയിന്‍ ഇത്തവണ കിരീടം നേടിയത്. എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്.

ഫ്രാന്‍സ്, ജര്‍മ്മനി, ക്രൊയേഷ്യ എന്നീ വമ്പന്‍മാരെല്ലാം സ്പാനിഷ് പടയോട്ടത്തില്‍ വീണു.നാ​ലാം ത​വ​ണ​യാ​ണ് സ്‌​പെ​യി​ന്‍ യൂ​റോ കി​രീ​ടം നേ​ടു​ന്ന​ത്. 1964, 2008, 2012 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണ് സ്‌​പെ​യി​ന്‍ ഇ​തി​ന് മു​മ്പ് കി​രീ​ടം നേ​ടി​യ​ത്.